Tuesday 16 June 2009

സര്‍ ജോണ്‍ ഹാരിങ്ടണ്‍(1561-1612)

(WIKI IMAGE)
സര്‍ ജോണ്‍ ഹാരിങ്ടണ്‍(1561-1612)
നിസ്സാരമെന്ന്‍ ആദ്യം തോന്നമെങ്കിലും മാനവരാശിയുടെ ദൈനംദിന ജീവിതം
സുഖകരമാക്കാന്‍ മഹത്തായ സംഭാവന നല്‍കിയ
മഹാനാണ് സര്‍ ജോണ്‍ ഹാരിങ്ടണ്‍. വാട്ടര്‍ ക്ലോസറ്റ് ഇദ്ദേഹത്തിന്‍റെ സംഭാവനയാണ്.

ബാത്തിലെ കെല്‍സ്റ്റണില്‍ ജനനിച്ചു.യോദ്ധാവും എഴുത്തുകാരനും ആയിരുന്നു.
1589 ല്‍ അദ്ദേഹം അജാക്സ് എന്ന പേരില്‍ വാട്ടര്‍ ക്ലോസറ്റ് നിര്‍മ്മിച്ചുപയോഗിച്ചു
തുടങ്ങി.1592 ല്‍ എലിസബേത് രാജ്ഞിയെ അതു കാണിച്ചു.താല്‍പര്യം തോന്നിയ
രാജ്ഞി അവര്‍ക്കായി ഒരെണ്ണം നിര്‍മ്മിക്കാന്‍ ആജ്ഞാപിച്ചു.എന്നിട്ടും സാധാരണ
ജനം അക്കാലത്ത് അതില്‍ താല്‍പര്യം കാട്ടിയില്ല.ഹാരിങ്ടനെ കളിയാക്കയം ചെയ്തു.
അതിനാല്‍ കൂടുതല്‍ ക്ലോസറ്റുകള്‍ നിര്‍മ്മിക്കപ്പെട്ടില്ല.ഏറെക്കഴിഞ്ഞാണ് ലോകം
ഹാരിന്‍ടന്‍റെ കണ്ടുപിടുത്തത്തിന്‍റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കിയത്

ഫെര്‍ഡിനാണ്ട് മെഗല്ലന്‍ (?1480-1521)


(WIKI IMAGES)
ഫെര്‍ഡിനാണ്ട് മെഗല്ലന്‍(?1480-1521)
കടല്‍ മാര്‍ഗ്ഗം ഭൂഗോളം ചുറ്റിക്കറങ്ങാനുള്ള പര്യവേഷണ യാത്രയുടെ തലവനായ പോര്‍ച്ചുഗീസ്സുകാരന്‍.
1505–12 കാലത്തു പോര്‍ട്ടുഗലിനു വേണ്ടിയും 1519–2ഇ കാലത്തു സ്പെയിനു വേണ്ടിയും പര്യവേഷണം
നടത്തി

യൂറോപ്പിന്‍റെ പടിഞ്ഞാറന്‍ ഭാഗത്തുകൂടി ആദ്യമായി ഏഷ്യയിലേക്ക് കപ്പലില്‍ സഞ്ചരിച്ചു.
ശാന്തസമുദ്രത്തിലൂടെ ആദ്യം സഞ്ചരിച്ചതും മെഗല്ലനാണ്. യാത്രയ്ക്കിടയില്‍ ശാന്ത സമുദ്രത്തിന്‍റെ ശാന്തത
കണ്ട് സഞ്ചാരപാതയെ മാ പസഫിക്കോ എന്ന് മഗല്ലന്‍ വിളിച്ചു.അങ്ങിനെയാണ് പസഫിക് എന്ന പേര്‍
ജനിച്ചത്.

ലോകം ചുറ്റിയുള്ള യാത്രയ്ക്കിടയില്‍ മഗല്ലന്‍ പല നാടുകള്‍ കണ്ടു. സഞ്ചാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി.
പലപ്പോഴും നാട്ടുകാരോട് ഏറ്റുമുട്ടി.

1525 ഏപ്രില്‍ 24 ന് ഫിലിപ്പൈന്‍സിലുണ്ടായ ഏറ്റുമുട്ടലില്‍ മെഗല്ലന്‍ മരിച്ചു.പക്ഷെ, അദ്ദേഹത്തിന്‍റെ
കപ്പല്‍ കൂട്ടത്തിലെ ഒരെണ്ണം മടങ്ങിയെത്തി.

പോര്‍ച്ചുഗലിന്‍റെ വടക്കേ അറ്റത്തുള്ള ട്രാസ് ഓസ് മോണ്ടെസ് പ്രവിശ്യയിലെ വില്ലാ റിയലിനടുത്തുള്ള
സാര്‍ബ്രോസയിലാണ് 1480 ല്‍ മഗല്ലന്‍ ജനിച്ചത്. മേയറായിരുന്ന പെദ്രോ റൂയി ഡി മഗല്ലസിന്‍റെയും
അല്‍ഡാ ഡി മിസ്ക്വിറ്റായുടെയും മകന്‍.

പത്താം വയസ്സില്‍ മാതാ പിതാക്കള്‍ മരിച്ചു. പിന്നീടദ്ദേഹം രാജാവിന്‍റെ അംഗരക്ഷകനായി ചേര്‍ന്നു.
ജ്യോതി ശാസ്ത്രവും ഭൂമി ശാസ്ത്രവുമായിരുന്നു പഠിച്ചു.

ഇരുപതാം വയസ്സില്‍ മഗല്ലന്‍ കപ്പല്‍ യാത്ര തുടങ്ങി. പോര്‍ച്ചുഗീസ് വൈസ്രോയുടെ നാവികനായി
ഇന്ത്യയിലേക്കായിരുന്നു ആദ്യത്തെ യാത്ര. കപ്പല്‍ സേനയുടെ അധിപനായി ഉയരാന്‍ അദ്ദേഹത്തിനായി.
സുഗന്ധവ്യഞ്ജനങ്ങള്‍ തേടി 1506 ല്‍ അദ്ദേഹം ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലേക്ക് കപ്പലോടിച്ചു.
പക്ഷെ, കൃത്യവിലോപത്തിന്‍റെ പേരില്‍ 1510 ല്‍ ജോലി നഷ്ടപ്പെട്ടു.

1511 ല്‍ മൊറോക്കയിലേക്ക് പോയ മഗല്ലന്‍ ഒട്ടേറെ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഒട്ടേറെ ബഹുമതികള്‍
കരസ്ഥമാക്കുകയും ചെയ്തു.പിന്നീട് അദ്ദേഹം രാജാവിന്‍റെ അപ്രീതിക്ക് പാത്രമായി. പുറത്തായി.
ഇസ്ളാമിക മൂറുകളുമായി കള്ളക്കച്ചവടം നടത്തി എന്നതായിരുന്നു മഗല്ലന്‍റെ പേരിലുള്ള ആരോപണം.
1514 മെയ് 15ന് അദ്ദേഹം പോര്‍ച്ചുഗീസ് പൗരത്വം ഉപേക്ഷിച്ച് സ്പെയിനിലേക്ക് പോയി. ഫെര്‍ണാവോ
എന്ന പേര് ഫെര്‍ണാന്‍ഡോ എന്ന സ്പാനിഷ് രീതിയില്‍ മാറ്റുകയും ചെയ്തു.

ഈ കാലഘട്ടത്തിലാണ് അദ്ദേഹം ശാന്തസമുദ്രത്തില്‍ കൂടി തെക്കന്‍ അമേരിക്കയിലേക്കുള്ള യാത്ര മാര്‍ഗ്ഗം
കണ്ടുപിടിച്ചു. അവിടെ നിന്ന് വന്‍ തോതില്‍ സ്വത്തുക്കള്‍ സ്പെയിനിലെത്തിച്ചു

1518 മാര്‍ച്ച് 22 ന് ലോകം ചുറ്റി സഞ്ചരിക്കാനുള്ള മെഗല്ലന്‍റെ പരിപാടിക്ക് സ്പാനിഷ് രാജാവ്
ചാള്‍സ് അനുമതി നല്‍കി. പോര്‍ച്ചുഗലില്‍ നിന്നും പുറത്താക്കിയ ജ്യോതിശാസ്ത്രജ്ഞന്‍
റൂയി ഫെലേറോയും മഗല്ലനും ചേര്‍ന്നായിരുന്നു പതിനെട്ട് കപ്പലുകളോടെ യാത്ര പുറപ്പെട്ടത്.
ട്രിനിഡാഡ് എന്ന കപ്പലായിരുന്നു മഗല്ലന്‍റേത്

ഗുട്ടന്‍ബര്‍ഗ്(1400-1468)


(Wiki image)
ഗുട്ടന്‍ബര്‍ഗ്

ജര്‍മ്മനിയിലെ മെയിന്‍സില്‍ ജനനം.
അച്ചടി യന്ത്രം കണ്ടു പിടിച്ചു.
ആദ്യമായി ബൈബിള്‍ ആച്ചടിച്ചു.
(1456 ആഗസ്റ്റ്)
അതുവഴി ക്രിസ്തുമതത്തെ ജനാധിപത്യവല്‍ക്കരിച്ചു.
പുരോഹിതരുടെ ആധിപത്യം കുറഞ്ഞു.

മാര്‍ക്കൊപോളോ(1254-1324)


(Wiki Image)
വെനീഷ്യന്‍ സഞ്ചാരിയും വ്യാപാരിയുമായിരുന്ന മാര്‍ക്കോപോളോ
ചൈനയിലെ കാതി രാജാവ് കുബ്ലഖാന്‍റെ പ്രതിപുരുഷനുമായിരുന്നു.
മൊസൂള്‍,ബാഗ്ദാഗ്,പാമീര്‍,യാര്‍ഖണ്ട്,ഗോബി,ബര്‍മ്മ,കാരക്കോണം,
കൊച്ചി,തെക്കേഇന്ത്യ എന്നിവടങ്ങളില്‍ സഞ്ചരിച്ചു.മൂന്നു വര്‍ഷം
യാഞ്ചോവ്വിലെ ഗവര്‍ണര്‍ ആയിരുന്നു.
പാശ്ചാത്യര്‍ പൗരസ്ത്യ ദേശങ്ങളില്‍ തങ്ങളെക്കാള്‍ സംസ്കാരസമ്പന്നരായ
ജനങ്ങള്‍ ഉണ്ടെന്നു മനസ്സിലാക്കിയത് മാര്‍ക്കോപോളോയില്‍ നിന്നായിരുന്നു.
കോളംബസ് തുടങ്ങിയ പില്‍ക്കാല പര്യവേഷകര്‍ക്കു പ്രചോദനം നല്‍കിയത്
മാര്‍ക്കോപോളോയുടെ യാത്രകളായിരുന്നു

ഇംഹോട്ടാപ് ( ബി.സി 2970 കാലം)



(Wiki Image)
ഇംഹോട്ടാപ്
( ബി.സി 2970 കാലം)
ഈജിപ്തിലെ സോസര്‍ രാജാവിന്‍റെ ഗുരുവും വൈദ്യനും.
ലോകത്തില്‍ ആദ്യമായി ഒരു സ്മാരകത്തിനു രൂപകല്‍പ്പന ചെയ്തു.
സ്റ്റെപ് പിരമിഡ് അദ്ദേഹത്തിന്‍റെ സൃഷ്ടിയാണ്.
പില്‍ക്കാലത്ത് ദൈവം ആയി ഉയര്‍ത്തപ്പെട്ടു

Followers